Thursday 7 November 2013

പിന്തുടരുന്നപോൽ

നീ അന്യമാക്കിയെന്നറിവെന്നെ
തളർത്തുന്നു..
നിൻ കാഴ്ചയിലെൻ
മരവിച്ച ചിത്രംമാത്രമാണെന്ന
നിമിഷമെന്നിൽ
ചൂഴുന്ന ശൂന്യത…
നീ അന്യമാക്കിയനേരെന്നതിലെൻ
നെഞ്ചകം പിടയുന്നു
സിരകളും കത്തുന്നു
പിന്തുടരുകയാണവ വീണ്ടുമെന്നെ
നിശബ്ദമെന്തിനോ
ഞാൻ തീർത്ത മൌനങ്ങളിൽ...!        

പ്രണയം

 കവിതയ്ക്ക് മഷിപാത്രമൊരുക്കി കാത്തിരുന്ന
 പ്രണയത്തിന്റെ കടലേ
 എന്നോട് ക്ഷമികുക!
 ചിറകരിഞ്ഞു പോയെങ്കിലും
 തൂവലിലെ നിറങ്ങളെടുത് നിറം
 വരയ്ക്കുന്നു വീണ്ടും.
 അകലെയാണെങ്കിലും
 അരിക് ചേർന്ന് നടക്കുന്നുണ്ടിനിയും     

എനടെ കടൽ

എനടെ കടലിനെ അന്യമാക്കരുത്
കരിങ്കൽ കഷ്ണങ്ങൾ കൊണ്ടോ
ഹോലോബ്ലോക് കൊണ്ടോ
തീരങ്ങളിൽ   നിന്നെന്റെ
 കടലിനെ വെർതിരിക്കരുത്
കടൽ ചോർത്തിയ 
മണൽ തരികളോക്കെയും 
പുനർജനനത്തിന്റെ ദാഹവുമായി വീണ്ടും
തിരിച്ചണയാനുള്ളവ   മാത്രമായിരുന്നു 

അതിരടയാളം

നിശ്ചയം!
ഞാനിതാ മൗനിയാകുന്നു
സംസ്ക്കാരത്തിന്റെ അതിരുകൾ
 അടയാളമാക്കി…
അടയാളം വെച്ച അതിരുകൾക്കപ്പുറം
കാലം കടന്നുപോകുമ്പോഴും  
തെളിയുന്നുണ്ടിന്നു ഇത്രയും
അടങ്ങാത്ത വാശികൾ
പച്ചയോടെ വേരുകൾ പിഴിതെറിഞ്ഞപ്പോൾ
ഒച്ചവെച്ചാളെ കൂട്ടിയില്ല
അതിരുകൾക്കപ്പുറം അവശേഷിച്ച ഒരേഒരടയാളത്തിന്
കാവലായി ഈ അതിരുകൾ.
ജീവിതത്തിന്റെ  ദൂരങ്ങളിലേക്ക്
ഇനിയുള്ള വാക്കുകളെ ഇത്രയും ചുട്ടുപൊള്ളിക്കുമ്പോഴും
അതിരുകൾക്കിപ്പുറം   ഞാൻ മൗനിയാണ്
നിന്റെ പേര് പറയാത്ത
 മണ്ണിന്റെഈർപ്പങ്ങളിലെക്ക്
നിന്നെ തിരയിളക്കാത്ത 
എന്റെ കടലിന്റെ ഓളങ്ങളിലേക്ക്
നിശ്ചയം!
ഞാനിതാ മൗനിയാകുന്നു…

പരാജയം

 പരാജയം
 ഒരു സ്വാതന്ത്രിയമാണ്
 അത് പറക്കലിന്റെ  ചിറകു തേടാനുള്ള
 വാക്കുകൾക്കു മൂർച്ച കൂട്ടാനുള്ള
 സ്വാതന്ത്ര്യം
 കനക്കുന്ന മൗനം
 അകലങ്ങളുടെ ദൂരം കൂട്ടാനുള്ള
 ആഴങ്ങളുടെ ആർദ്രത അളക്കാനുള്ള 
 സ്വാതന്ത്ര്യം
 കുറെ പരാജയങ്ങൾ മഹാ സ്വാതന്ത്രിയമാണ്
 കൂടുവിട്ടുകൂട് തേടാതിരിക്കാനുള്ള സ്വാതന്ത്ര്യം    

ദൂരം

കൈയും മൈയ്യും എത്താത്ത
ദൂരത്തു മാത്രമാണെന്ന്
ആദ്യമാദ്യം കരുതി...
കരളും കാതും   എത്തിക്കാത്ത
ദൂരത്തേക്ക് മാത്രമാണെന്ന്
പിന്നെപിന്നെ അറിഞ്ഞു...

കവിത

  അർത്ഥശൂന്യമായ വാക്കുകളുടെ
  ഭാരം കൊണ്ട് കവിത പൊട്ടിത്തെറിച്ചു
  പൊട്ടിത്തെറിച്ച വാക്കുകളൊക്കെയും
  ഇരുട്ടിനും പകലിനുമിടയിലെന്നപോലെ
  അടുപ്പത്തിനും അകലത്തിനുമിടയിൽപെട്ട്
  പിടഞ്ഞടങ്ങിയതായിരുന്നു
എങ്കിലും
  വാകുകളിലോക്കെയും
  ഹ്രദയ കറ പുരണ്ടിരുന്നു        

പറിച്ചുനടൽ

വേരുകൾക്കത്ര പച്ചപ്പില്ലാതത്  കൊണ്ടോ
ഉണങ്ങാൻ തുടങ്ങിയത് കൊണ്ടോ
എന്താണെന്നറിയില്ല
ഒട്ടും വേദനതോന്നിയില്ല
പറിചെടുക്കുമ്പോഴും!!!
ഇടക്കെപ്പോഴോ കയറിക്കൂടിയ
വിവേചനത്തിന്റെ  കൂട്ടി ഇണക്കങ്ങളോ
വിവേകത്തിന്റെ  അതിരുകളോ
കാഴ്ചകളുടെ നിറഭേദങ്ങളോ
എന്താണെന്നറിയില്ല
ഒട്ടും വേദനതോന്നിയില്ല
പറിചെടുക്കുമ്പോഴും!!!  
എങ്കിലും
ഓർമ്മകൾ പതറുന്നു..
പങ്കുവെച്ച സൗഹ്രദങ്ങൾ
പറഞ്ഞുതീർത്ത വിചാരങ്ങൾ
പച്ചപ്പിന്റെ തെളിനീർ പടർത്തി
ചുവപ്പിലെക്കലിഞ്ഞുപോയ   വികാരങ്ങളും
ചിതറി തെറിച്ച ചില സ്വപ്നംഗളും…
എങ്കിലും
എന്നിൽ പതിഞ്ഞുപോയ 
 എന്ടെ നിമിഷങ്ങളെ
ഞാൻ തിരിച്ചെടുക്കുന്നു
    വീണ്ടുമൊരു പറിച്ചുനടലിലേക്കായി