Thursday, 7 November 2013

പറിച്ചുനടൽ

വേരുകൾക്കത്ര പച്ചപ്പില്ലാതത്  കൊണ്ടോ
ഉണങ്ങാൻ തുടങ്ങിയത് കൊണ്ടോ
എന്താണെന്നറിയില്ല
ഒട്ടും വേദനതോന്നിയില്ല
പറിചെടുക്കുമ്പോഴും!!!
ഇടക്കെപ്പോഴോ കയറിക്കൂടിയ
വിവേചനത്തിന്റെ  കൂട്ടി ഇണക്കങ്ങളോ
വിവേകത്തിന്റെ  അതിരുകളോ
കാഴ്ചകളുടെ നിറഭേദങ്ങളോ
എന്താണെന്നറിയില്ല
ഒട്ടും വേദനതോന്നിയില്ല
പറിചെടുക്കുമ്പോഴും!!!  
എങ്കിലും
ഓർമ്മകൾ പതറുന്നു..
പങ്കുവെച്ച സൗഹ്രദങ്ങൾ
പറഞ്ഞുതീർത്ത വിചാരങ്ങൾ
പച്ചപ്പിന്റെ തെളിനീർ പടർത്തി
ചുവപ്പിലെക്കലിഞ്ഞുപോയ   വികാരങ്ങളും
ചിതറി തെറിച്ച ചില സ്വപ്നംഗളും…
എങ്കിലും
എന്നിൽ പതിഞ്ഞുപോയ 
 എന്ടെ നിമിഷങ്ങളെ
ഞാൻ തിരിച്ചെടുക്കുന്നു
    വീണ്ടുമൊരു പറിച്ചുനടലിലേക്കായി

2 comments:

  1. പറിച്ചു നടുമ്പോഴും ജീവിതം വീണ്ടും പച്ചപിടിക്കും.. മനസ്സില്‍ തട്ടുന്ന വരികള്‍ .. ചില അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ..

    ReplyDelete
  2. ഒട്ടും വേദനതോന്നിയില്ല
    പറിചെടുക്കുമ്പോഴും !!!

    ReplyDelete