Thursday 7 November 2013

അതിരടയാളം

നിശ്ചയം!
ഞാനിതാ മൗനിയാകുന്നു
സംസ്ക്കാരത്തിന്റെ അതിരുകൾ
 അടയാളമാക്കി…
അടയാളം വെച്ച അതിരുകൾക്കപ്പുറം
കാലം കടന്നുപോകുമ്പോഴും  
തെളിയുന്നുണ്ടിന്നു ഇത്രയും
അടങ്ങാത്ത വാശികൾ
പച്ചയോടെ വേരുകൾ പിഴിതെറിഞ്ഞപ്പോൾ
ഒച്ചവെച്ചാളെ കൂട്ടിയില്ല
അതിരുകൾക്കപ്പുറം അവശേഷിച്ച ഒരേഒരടയാളത്തിന്
കാവലായി ഈ അതിരുകൾ.
ജീവിതത്തിന്റെ  ദൂരങ്ങളിലേക്ക്
ഇനിയുള്ള വാക്കുകളെ ഇത്രയും ചുട്ടുപൊള്ളിക്കുമ്പോഴും
അതിരുകൾക്കിപ്പുറം   ഞാൻ മൗനിയാണ്
നിന്റെ പേര് പറയാത്ത
 മണ്ണിന്റെഈർപ്പങ്ങളിലെക്ക്
നിന്നെ തിരയിളക്കാത്ത 
എന്റെ കടലിന്റെ ഓളങ്ങളിലേക്ക്
നിശ്ചയം!
ഞാനിതാ മൗനിയാകുന്നു…

1 comment:

  1. ഒരു പര്‍വ്വതശിഖരത്തിലെ വാചാലമായ നിശ്ശബ്ദത എന്നൊക്കെ ഈ വരികളെ വായിക്കാന്‍ തോന്നുന്നു.അത്രമേല്‍ ഹൃദ്യം.

    ReplyDelete