Tuesday, 18 February 2014

മറുവാക്ക് പറയാത്തത്

ഇഷ്ടപെടലിന്റെ തുഭേദങ്ങൾ
എന്നും തിരിച്ചറി ഞവളാകയാൽ
ഞാൻ നിന്ടെ ഇഷ്ടപെടലിന്
ഉത്തരം പറഞ്ഞതില്ല
നീയങ്ങു ചോദിച്ചതുമില്ല
എങ്കിലും
നിന്റെ
ആലില പോലെ നനുത്ത സ്പർശമുള്ള
വളരെ ചെറിയ ചില വാക്കുകൾ
മറുവാക്ക് തേടാതെ
എന്റെ ആത്മാവിന്റെ സൂക്ഷ്മകണങ്ങളിൽ
വീണ്ടും പുനർജനിക്കുന്നു...    
നീയറിയാതെ
പുനർജനിക്കുന്ന എന്റെ വാക്കിന്റെ മൗനം
എനിക്കും നിനക്കുമിടയിലെ നിശബ്ദതയെ
എത്ര മനോഹരമാക്കുന്നുവോ
മറുവാക്ക് പറയാതെ  
അത്രമാത്രം നിഷ്കളങ്കവുമാക്കുന്നു ...   

       

3 comments:

  1. nannaayirikkunnu, nannaayirikkunnu......................

    ReplyDelete
  2. jayibi adifoli... ithra kazhiv undennu barichela.. :)

    ReplyDelete