ഇഷ്ടപെടലിന്റെ
ഋതുഭേദങ്ങൾ
എന്നും തിരിച്ചറി ഞവളാകയാൽ
ഞാൻ നിന്ടെ ഇഷ്ടപെടലിന്
ഉത്തരം പറഞ്ഞതില്ല
നീയങ്ങു ചോദിച്ചതുമില്ല
എങ്കിലും
നിന്റെ
ആലില പോലെ നനുത്ത സ്പർശമുള്ള
വളരെ ചെറിയ ചില വാക്കുകൾ
മറുവാക്ക്
തേടാതെ
എന്റെ ആത്മാവിന്റെ സൂക്ഷ്മകണങ്ങളിൽ
വീണ്ടും പുനർജനിക്കുന്നു...
നീയറിയാതെ
പുനർജനിക്കുന്ന എന്റെ
വാക്കിന്റെ മൗനം
എനിക്കും നിനക്കുമിടയിലെ നിശബ്ദതയെ
എത്ര മനോഹരമാക്കുന്നുവോ
മറുവാക്ക്
പറയാതെ
അത്രമാത്രം
നിഷ്കളങ്കവുമാക്കുന്നു
...
nannaayirikkunnu, nannaayirikkunnu......................
ReplyDeletenanni...
Deletejayibi adifoli... ithra kazhiv undennu barichela.. :)
ReplyDelete