Saturday, 12 September 2015

മൗനം

യുഗയുഗങ്ങൾക്കപ്പുറം തീർക്കുവാൻ     
 ഒരു മനോഹര മൗനവും
അറിയുമോ
അതിലൊതുങ്ങുന്നത് ഭൂമി മുഴുവനും അതിനുമപ്പുറം 
അതിൻറെ കേന്ദ്രമായി   എന്നുമെപ്പൊഴും
നിൻറെ ആകാശവും...
എൻറെ കടലും...
ചിലപ്പോൾ
 എത്ര മനോഹരം
ഭൂമിയിൽ പിറക്കുന്നതും
കാഴ്ചകൾ മേയുന്നതും
നോവായി നോവുന്നതും

പിന്നെ മരണമായി മായുന്നതും !