യുദ്ധമനുഭവിക്കുന്നവരുടെ
(കുടിയിറക്കപ്പെടുന്നവരുടെയും )
ആശങ്കകൾ
എങ്ങനെയായിരിക്കുമന്നോ!
അത്, ചിലപ്പോ
രാത്രിയുടെ ഇരുട്ട് തീരുവോളം
ഉറക്കമുണർന്ന്
കാത്തിരിക്കുംവിധമായിമാറാം.
ഉണർവിൽനിന്ന്
മരണംവരെയുള്ള മാത്രം
ജീവിതങ്ങളിലേക്ക്,
വിശ്വാസങ്ങളിലേക്ക്
പന്തമെറിയുന്നതും
തോക്ക് ചൂണ്ടുന്നതും
നോക്കി നിൽക്കുംവരെയായി മാറാം..
അത്;
വെറുമൊരു അഭയകേന്ദ്രങ്ങളിലേക്കുള്ള
കുടിയിറക്കപ്പെടൽ മാത്രമല്ല...
അനാഥത്വത്തിന്റെ
അഗ്നിപേറു ന്ന
തെരുവോരങ്ങളിലേക്ക്
വലിച്ചെറിയപ്പെടലാ ലാവാം..
ഒരു ഇറ്റ് ദാഹജല ത്തിനായി
തൊണ്ട പിടയുന്ന ദാഹത്തിന്റെ എരിച്ചിലുകളുമാവാം...
സൂക്ഷിക്കുക..!!
അത്
ചിലപ്പോ;
ജീവിതം അനായാസമായവന്റെ നേർക്ക്
അതിര് തുളച്ച് പതിയുന്ന
നീതിനഷ്ടപ്പെട്ടവരുടെ
നിശബ്ദ പ്രാർത്ഥനയുമാവാം...
June19 2025