Friday, 6 March 2015

ഓർമ്മ

പിന്നെയും പിന്നെയും
ഓർത്തെടുക്കുമ്പോൾ
ഓർമ്മകൾക്ക്
ഒരുമയുടെ ആകാശം
നക്ഷത്ര വെളിച്ചം
കടലോളം ആഴം
ഇനിയും ബാക്കി വെക്കുന്ന
ഓർമ്മകൾക്ക്
അതിരുകളില്ലാത്ത കഥകൾ
ഇനിയും ഉണ്ടാകുമല്ലോ!


മാപ്പ്

വിശന്ന് പിടയുന്ന പിടച്ചിലുകളെ
ദൈവം സ്വർഗം പണിത
ഞങ്ങളുടെ
വിസ്മരണങ്ങൾക്ക്
നിങ്ങൾ മാപ്പ് തരിക...

ജീവനും മരണത്തിനുമിടയിൽ
മരിക്കുന്ന ദാഹങ്ങൾക്ക്,
കുടിച്ചു വറ്റിക്കുന്ന 
ഇനിയുടെ അന്തമില്ലായ്മക്ക്

എന്നും മാപ്പ് തരിക...