അകലമാണെങ്കിലും
ഏറെ
അടുപ്പത്തോടെ
എന്നിൽ
നിന്ന്
നിന്നിലേക്കൊരുവഴി
വെട്ടിയതാരായിരിക്കണം.?
സൃഷ്ടിയും
ജ്ഞാനവും ബോധവും നിറയുന്ന
ദുഃഖവും
ആഴവും കരുത്തും പ്രണയമാണെന്ന
വഴിയുടെ
അറ്റത്ത്
നീയുമില്ലാതിരിക്കിലും;
പല
വഴികളിൽനിന്നൊരു
വഴിയിലേക്ക്
അതിരുതൊടാതെ
പാതിയിലേറെ
നടന്ന് തിരിക്കുവാൻ
ഒരു വഴി...അത്
;
നിന്നിലേക്കുള്ള
വഴി…
തികച്ചും
സൃഷ്ടിയിൽ നിന്ന് സൃഷ്ടാവിലേക്കുള്ള വഴി...