Wednesday 15 January 2020

ഒറ്റ നക്ഷത്രം





നിലാവും നക്ഷത്രങ്ങളും പോറിയ
ആകാശമാ ണ്   ഇന്നുമെന്റെ  അതിജീവനം
കടലോളം മുറിഞ്ഞ കിനാവുകളും
ചിതറിയ ചില വാക്കുകളുമാണ്
ഇനിയുമെന്റെ ദൂരം
അതിസൂക്ഷ്മകണങ്ങളിൽനിന്നു 
  ഒറ്റ  നക്ഷത്രത്തിലേക്ക് പറക്കലാണ് ജീവിതം.
തകർന്നാലും
തകർന്ന ചിറകുകളിലെ
തൂവലുകളാണ് എന്നും എന്റെ  ഹൃദയം സൂക്ഷിച്ചിരിക്കുന്നത് .
എന്നാളും
ചില അദൃശ്യ കിരണങ്ങൾ എന്റെ വഴികളിൽ പതിയവെ
എനിക്ക് നടക്കാനുള്ള വഴി തെളിഞ്ഞുകാണാം...
കിരണങ്ങളുടെ ജ്വാലയാവാം
 എന്റെ ഹൃദയത്തെ തൊടുന്നതും

അരികുവത്കരിക്കപ്പെട്ടവരുടെ ആശങ്കകൾ





അരികുവത്കരിക്കപ്പെട്ടവരുടെ ആശങ്കകൾ
എങ്ങനെയായിരിക്കുമെന്നോ
അത് ചിലപ്പോ,
രാത്രിയുടെ ഇരുട്ട് തീരുവോളം
ഉറക്കമുണർന്ന് കാത്തിരിക്കുംവിധമായിമാറാം...
ഉണർവിൽ നിന്ന് മരണംവരെയുള്ള   മാത്രം
വിശ്വാസങ്ങളിലേക്ക്
പന്തമെറിയുന്നതും , കുത്തിയിറക്കുന്നതും
നോക്കിനിൽകുംവരെയായിമാറാം...
അപ്പോയൊക്കെഴും;
മതസംഹിതകളും തത്വസംഹിതക ളും
നിലാവുകാണാതെ  
ഇരുളിൽ ശ്വാസം മുട്ടുന്നുണ്ടാവാം…
ദിവസം ഒരു നേരം വിശപ്പടക്കുന്നവന്റെ
രാജ്യസ്നേഹവും വിശ്വാസവും  തമ്മിലെന്ത്‌ബന്ധമെന്ന്
വേർതിരിക്കപ്പെട്ടവർ 
  അപ്പോഴും ആശങ്കപ്പെട്ടുകൊണ്ടിരിക്കും...