Wednesday 15 January 2020

ഒറ്റ നക്ഷത്രം





നിലാവും നക്ഷത്രങ്ങളും പോറിയ
ആകാശമാ ണ്   ഇന്നുമെന്റെ  അതിജീവനം
കടലോളം മുറിഞ്ഞ കിനാവുകളും
ചിതറിയ ചില വാക്കുകളുമാണ്
ഇനിയുമെന്റെ ദൂരം
അതിസൂക്ഷ്മകണങ്ങളിൽനിന്നു 
  ഒറ്റ  നക്ഷത്രത്തിലേക്ക് പറക്കലാണ് ജീവിതം.
തകർന്നാലും
തകർന്ന ചിറകുകളിലെ
തൂവലുകളാണ് എന്നും എന്റെ  ഹൃദയം സൂക്ഷിച്ചിരിക്കുന്നത് .
എന്നാളും
ചില അദൃശ്യ കിരണങ്ങൾ എന്റെ വഴികളിൽ പതിയവെ
എനിക്ക് നടക്കാനുള്ള വഴി തെളിഞ്ഞുകാണാം...
കിരണങ്ങളുടെ ജ്വാലയാവാം
 എന്റെ ഹൃദയത്തെ തൊടുന്നതും

അരികുവത്കരിക്കപ്പെട്ടവരുടെ ആശങ്കകൾ





അരികുവത്കരിക്കപ്പെട്ടവരുടെ ആശങ്കകൾ
എങ്ങനെയായിരിക്കുമെന്നോ
അത് ചിലപ്പോ,
രാത്രിയുടെ ഇരുട്ട് തീരുവോളം
ഉറക്കമുണർന്ന് കാത്തിരിക്കുംവിധമായിമാറാം...
ഉണർവിൽ നിന്ന് മരണംവരെയുള്ള   മാത്രം
വിശ്വാസങ്ങളിലേക്ക്
പന്തമെറിയുന്നതും , കുത്തിയിറക്കുന്നതും
നോക്കിനിൽകുംവരെയായിമാറാം...
അപ്പോയൊക്കെഴും;
മതസംഹിതകളും തത്വസംഹിതക ളും
നിലാവുകാണാതെ  
ഇരുളിൽ ശ്വാസം മുട്ടുന്നുണ്ടാവാം…
ദിവസം ഒരു നേരം വിശപ്പടക്കുന്നവന്റെ
രാജ്യസ്നേഹവും വിശ്വാസവും  തമ്മിലെന്ത്‌ബന്ധമെന്ന്
വേർതിരിക്കപ്പെട്ടവർ 
  അപ്പോഴും ആശങ്കപ്പെട്ടുകൊണ്ടിരിക്കും...



Thursday 6 September 2018

ജീവിതം


ജീവിതം ...
അത്;
നിലാവുപോൽ പൂത്തത്...
അടരുപോൽ അടർന്നത്...
ഭ്രാന്തുപോൽ അലമുറയിട്ടത്...
ആത്മാവിന്റെ ആഴത്തോളം നൊന്തത്...
ആകാശത്തോളം പ്രണയിച്ചത്...
ജീവിതം....
അത്;
ഇനിയും ബാക്കിവെക്കുന്നത്...

Saturday 4 August 2018

വഴി


അകലമാണെങ്കിലും
ഏറെ അടുപ്പത്തോടെ
എന്നിൽ നിന്ന്
നിന്നിലേക്കൊരുവഴി വെട്ടിയതാരായിരിക്കണം.?
സൃഷ്ടിയും ജ്ഞാനവും ബോധവും നിറയുന്ന
ദുഃഖവും ആഴവും കരുത്തും പ്രണയമാണെന്ന
വഴിയുടെ അറ്റത്ത് 
നീയുമില്ലാതിരിക്കിലും;
പല വഴികളിൽനിന്നൊരു
വഴിയിലേക്ക്
അതിരുതൊടാതെ
പാതിയിലേറെ നടന്ന് തിരിക്കുവാൻ
ഒരു വഴി...അത് ;
നിന്നിലേക്കുള്ള വഴി…
തികച്ചും
സൃഷ്ടിയിൽ  നിന്ന് സൃഷ്ടാവിലേക്കുള്ള വഴി...

Friday 3 August 2018

വിരൽച്ചുരുൾ


വിരൽ ചുരുളുകളിലൊഞ്ഞിരിക്കുന്ന
സത്യങ്ങളൊക്കെയും
ഊതി വീർപ്പിക്കരുതെന്നു ഒരു കൂട്ടർ.
കണ്ണും കാതും മറ്റാർക്കോ പകുത്ത്
അനുഭവവും ജ്ഞാനവും പുകച്ചുരുൾ പോലെ
 മേലോട്ട് പറ ത്തണമെന്ന്മറ്റു ചിലർ .
ഇതൊന്നിനും പറ്റാതെ
സ്വന്തം ഹൃദയത്തോട് കാതുകൂർപ്പിക്കുന്നവർ
വക്ക് പൊട്ടിയ വഴികളിൽനിന്ന്
 ഓരം ചേർന്ന് നിന്നോളണമെന്ന് എല്ലാവരും....
പക്ഷെ ഒരു കാര്യം
സ്വയമറിയാത്തവർ
ആരുടേയും അനുഭവങ്ങളിലേക്ക്വിരൽ ചൂണ്ടരുത്.
അത് ..അവരുടെ അവകാശമാണ് ...

Friday 3 June 2016

പുറമ്പോക്ക്


നട്ട് വളർത്തി പടർന്ന് പന്തലിച്ചതൊക്കെയൂം
പുറംപോക്കിലാണെന്ന് നിന്ടെ വാദം 
എന്നാൽ നീ അവകാശം പറഞ്ഞതെല്ലാം
സ്വന്തമാക്കിയത് നിന്നെ ഊട്ടാനല്ല;മറിച്ച്
വെട്ടിനിരത്തി നിനക്ക് കൂടൊരുക്കാൻ
പിന്നെയും ബാക്കിയായവ വേരോടെച്ചുട്ടെരിച്ചത്
ഒരു സംസ്ക്രതിയുടെ പിടിവാശിയും
വീണ്ടും കിളിർത്ത് പൊങ്ങാതിരിക്കാൻ

Thursday 2 June 2016

ഒറ്റ വര


അക്ഷരങ്ങളുടെ ചില്ലകൾ അടർന്ന് അടർന്ന്
 ഒരു ഒറ്റ വര മാത്രം
അതിജീവനം അസാധ്യമായ പിടച്ചിലുകൾ നേർന്ന് നേർന്ന്
  ഒറ്റവരക്കുള്ളിൽ മാത്രം...!!